Times Kerala

കോവിഡിനെ ചെറുക്കാന്‍ പരിശോധനയും ചികിത്സയും കാര്യക്ഷമമാക്കണം:പ്രധാനമന്ത്രി

 
കോവിഡിനെ ചെറുക്കാന്‍ പരിശോധനയും ചികിത്സയും കാര്യക്ഷമമാക്കണം:പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന് പരിശോധന, സമ്പര്‍ക്കം കണ്ടെത്തല്‍, ചികിത്സ, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ ശ്രദ്ധനല്‍കണമെന്ന് പ്രധാനമന്ത്രി. രാജ്യത്ത് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ ഉള്ള ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. അമേരിക്ക കഴിഞ്ഞാൽ രോഗം ഇപ്പോൾ ഏറെ രൂക്ഷമായിരിക്കുന്ന രാജ്യമാണ് ഇന്ത്യ .

Related Topics

Share this story