Times Kerala

കാര്‍ഷിക ബില്‍: കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം :സ്‌മൃതി ഇറാനി 

 
കാര്‍ഷിക ബില്‍: കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം :സ്‌മൃതി ഇറാനി 

ന്യൂഡൽഹി: കാർഷിക ബില്ലിനെ കുറിച്ച് കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കർഷകർക്ക് സ്വതന്ത്രമായി ഉത്‌പാദനം നടത്താനും വരുമാനം ഉറപ്പാക്കാനും കർഷകരുടെ ഭൂമി സുരക്ഷിതമാക്കാനും സാധിക്കുന്ന കാർഷിക ബില്ലുകളാണ് പാസാക്കിയത്. കാർഷിക ബില്ലുകൾ കർഷകരെ സ്വയം പര്യാപ്തമാക്കും. പിന്നെ എന്തിനാണ് പ്രതിപക്ഷം ഈ ബില്ലിനെ എതിർക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു.മിനിമം താങ്ങുവില ഉറപ്പാക്കുമെന്നത് സർക്കാരിന്റെ വാഗ്ദാനമാണ്.അതാണ് സർക്കാർ കാർഷിക ബില്ലിലൂടെ നടപ്പിലാക്കിയത്.

Related Topics

Share this story