Times Kerala

മുഖ്യമന്ത്രി വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നു:കുമ്മനം രാജശേഖരൻ

 
മുഖ്യമന്ത്രി വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നു:കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ പദ്ധതി ക്രമക്കേട് രോപണത്തിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെടി ജലീലിനും എതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ മന്ത്രി മൊയ്ദീനും രാജി വെയ്ക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി കെടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ യുവമോര്‍ച്ച നടത്തുന്ന രാപ്പകല്‍ സമരം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.

അഴിമതിക്കെതിരെ കേരളത്തിലുടനീളം നടക്കുന്ന ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മാർച്ച് ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞ അദ്ദേഹം കഴിഞ്ഞ ദിവസം കൊല്ലത്ത് യുവമോര്‍ച്ച പ്രവര്‍ത്തകന് നേരെ നടന്നത് അതാണ് കാണിക്കുന്നതെന്നും കൂട്ടി ചേർത്തു . മതവികാരം ഇളക്കിവിട്ട് മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് ആപത്ക്കരമായ സ്ഥിതി വിശേഷത്തിലേക്ക് വഴി വെക്കുമെന്നും അദ്ദേഹം വരച്ചു കാട്ടി.

Related Topics

Share this story