Times Kerala

എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം

 
എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം

കൊച്ചി :തലസ്ഥാനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം ഉള്ള ജില്ലയായി എറണാകുളം മാറി കഴിഞ്ഞു.പുതുതായി 624 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. 613 പേർക്കും സമ്പർക്കം വഴി രോഗബാധ ആയതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12600 കടന്നു.

ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4000 കവിഞ്ഞു.ജില്ലയിൽ ഇന്ന് 17 ആരോഗ്യപ്രവർത്തകർക്കും 9 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു.മഹാമാരിയുടെ ക്രൂരതയിൽ പൊലിയുന്നത് ,ഒരു കൂട്ടം മനുഷ്യരുടെ ജീവിത സ്വപനങ്ങൾ കൂടിയാണ്.

Related Topics

Share this story