Times Kerala

ഹെെക്കോടതിയില്‍ ഇനി ലീഗൽ സൈസ് പേപ്പർ വേണ്ട

 
ഹെെക്കോടതിയില്‍ ഇനി ലീഗൽ സൈസ് പേപ്പർ വേണ്ട

കൊച്ചി: ഹൈകോടതിയിൽ ഹരജികളും സത്യവാങ്മൂലങ്ങളും നൽകാൻ ഇനി ലീഗൽ പേപ്പർ വേണ്ട. എ ഫോർ സൈസ് പേപ്പറുകളിൽ ഇവ സമർപ്പിക്കാമെന്ന് ഹൈകോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ് ഉത്തരവിറക്കി. നവംബർ രണ്ട് മുതൽ എ ഫോർ സൈസ് പേപ്പറിൽ മാത്രമേ ഹരജി ഫയൽ ചെയ്യാനാവൂ.

ലീഗൽ സൈസ് പേപ്പർ എന്നാൽ നീളം എ ഫോർ  നേക്കാൾ അൽപ്പം കൂടുതലുള്ള പേപ്പർ ആണ്. കോടതികളിൽ കേസ് നൽകുമ്പോൾ ലീഗൽ സൈസ് പേപ്പറിന്റെ ഒരുഭാഗം മാത്രം പ്രിന്റ് ചെയ്‌തു നൽകണം എന്നതായിരുന്നു നിയമം. ഇൻഡ്യയിൽ കടലാസ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു മേഖല കോടതികളാണ്. ഒഴിവാക്കാവുന്ന പ്രിന്റിങ് പോലും കോടതി നടപടികളുടെ ഭാഗമായി വേണ്ടിവരുന്നു.

ഒരുഭാഗത്ത് മാത്രം പ്രിന്റ് ചെയ്യുന്നത് കൊണ്ട് ലക്ഷക്കണക്കിന് പേപ്പർ അധികമായി വേണ്ടിവരുന്നു. മാത്രമല്ല, ലോകമെങ്ങും എല്ലാവരും പൊതുവിൽ ഉപയോഗിക്കുന്ന  എ ഫോർ   ഷീറ്റ് ഉപയോഗിക്കാതെ ലീഗൽ സൈസ് ഉപയോഗിക്കുമ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു.ഇത് മൂലമാണ് പുതിയ ഉത്തരവ്.

Related Topics

Share this story