Nature

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും കുടുംബവും കൈക്കൂലി വാങ്ങി:രാജി ആവശ്യവുമായി കോൺഗ്രസ് രംഗത്ത്

ബെംഗളൂരു: നഗരവികസന ഏജന്‍സിയായ ബിഡിഎയുടെ ഫ്‌ളാറ്റ് നിര്‍മാണ പദ്ധതിയില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകന്‍ കൈക്കൂലി വാങ്ങിയെന്ന കന്നഡ ടിവി ചാനലിന്റെ സ്റ്റിങ് ഓപറേഷനു പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്.666 കോടി രൂപയുടെ ബിഡിഎ നിര്‍മാണ പദ്ധതിയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയും കുടുംബവും കൈക്കൂലി വാങ്ങിയെന്നും സുപ്രിം കോടതി സിറ്റിങ് ജഡ്ജിയോ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസോ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യെദ്യൂരപ്പയുടെ മകനും മരുമകനും ചെറുമകനും കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണത്തോടൊപ്പം കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നും കൈക്കൂലി പണമായും ബാങ്ക് അക്കൗണ്ടുകളിലൂടെ നേരിട്ട് കൈമാറ്റം ചെയ്തതിന്റെയും വാട്ട്‌സ്‌ആപ്പ് ചാറ്റുകളും വീഡിയോ തെളിവുകളുമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.