ന്യൂഡൽഹി: ടൈം മാഗസിന്റെ ‘2020ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി’കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇടം നേടി ഷഹീൻ ബാഗ് സമരത്തിന്റെ മുഖമായ 82കാരിയും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) ഡൽഹിയിലെ ഷഹീൻബാഗിൽ നൂറു ദിവസത്തിലേറെ നടന്ന പ്രതിഷേധത്തിൽ സജീവ സാന്നിദ്ധ്യമായിരുന്ന ‘ഷഹീൻബാഗിലെ മുത്തശ്ശി’മാരിൽ ഒരാളായ ബിൽക്കിസ്.
‘ലീഡർ’ വിഭാഗത്തിലാണു മോദിയുള്ളത്, ‘ഐക്കൺ’ വിഭാഗത്തിലാണ് ബിൽക്കിസ്. ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിനുമുമ്പ് 2017 ലെ ടൈംമാഗസിന്റെ പട്ടികയിലാണ് മോദി ഉൾപ്പെട്ടത്. ‘ഇന്ത്യയിൽ അരികുവൽക്കരിപ്പെട്ടവരുടെ ശബ്ദം’ എന്നാണു ബിൽക്കിസിനെ കുറിച്ചു ടൈം മാഗസിനിൽ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റാണ അയ്യൂബ് വിശേഷിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന സിഎഎ നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയർന്നിരുന്നു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു ഷഹീൻബാഗിലെ സമരം.
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, പ്രഫസർ രവീന്ദ്ര ഗുപ്ത തുടങ്ങിയവരും പട്ടികയിലുണ്ട്.
Comments are closed.