ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ രോഗലക്ഷണങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോക് നായക് ജയ് പ്രകാശ് നാരായണൻ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
സെപ്തംബർ 14 നാണ് സിസോദിയയ്ക്ക് കൊറോണയുള്ളതായി കണ്ടെത്തിയത്. എന്നാൽ, രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. തുടർന്ന് വീട്ടിൽ അദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ, ഇന്ന് രാവിലെയോടെ കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ അനുഭവപ്പെട്ടു. പനിയും ശ്വാസതടസ്സുമാണ് അദ്ദേഹത്തിന് ഉണ്ടായതെന്നാണ് വിവരം. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Comments are closed.