കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന നാലുപേര്‍ മരിച്ചു. തിരുവമ്പാടി സ്വദേശി അബൂബക്കര്‍ (65), കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അശോകന് (60), മലപ്പുറം വെളിമുക്ക് സ്വദേശി മൊയ്തീന്‍കുട്ടി (72), കണ്ണമംഗലം സ്വദേശി കുഞ്ഞിപ്പാത്തുമ്മ (74) എന്നിവരാണ് മരിച്ചത്.
അതേസമയം, സംസ്ഥാനത്ത് 5,376 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് വ്യാപനം ആദ്യമായാണ് അയ്യായിരം കടക്കുന്നത്. 4424 പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. 640 പേരുടെ രോഗ ഉറവിടമറിയില്ല. 20 മരണം സ്ഥിരീകരിച്ചു.
ആറ് ജില്ലകളില്‍ അഞ്ഞൂറിലേറെ പുതിയ രോഗികളുണ്ട്. 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 2,951 പേര്‍ക്ക് രോഗം ഭേദമായി. പ്രതിപക്ഷ സമരങ്ങളില്‍ പങ്കെടുത്ത 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments are closed.