തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസലിന് പരാതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും സെക്രട്ടറിയേറ്റിനു തീവയ്ക്കാനും തെളിവ് നശിപ്പിക്കാനും മുന്നിട്ടിറങ്ങിയെന്നുവരെ ചില മാധ്യമങ്ങൾ വാർത്ത നൽകി. ഇത് ഒരു തരത്തിലും മാധ്യമ പ്രവർത്തനമല്ല. ഇത് ഉത്തരവാദിത്തപ്പെട്ടവരുടെ മുന്നിൽ എത്തിക്കേണ്ടതുണ്ട്.’ – മുഖ്യമന്ത്രി പറഞ്ഞു
മാനനഷ്ടത്തിന് കേസ് നൽകുന്നതും ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിയമവശങ്ങൾ പരിശോധിച്ചു വരികയാണ്. ആരോപണം ഉന്നയിച്ച നേതാക്കൾക്കെതിരെയും മാനനഷ്ടക്കേസ് നൽകാൻ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments are closed.