Times Kerala

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മിന്നും താരമായ ‘ഗ്രം​പി’ പൂ​ച്ച ഓ​ര്‍​മ​യാ​യി

 
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മിന്നും താരമായ ‘ഗ്രം​പി’ പൂ​ച്ച ഓ​ര്‍​മ​യാ​യി

ലോ​സാ​ഞ്ച​ല​സ്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മിന്നും താരമായ ‘ഗ്രം​പി’ പൂ​ച്ച ഓ​ര്‍​മ​യാ​യി. അ​ണു​ബാ​ധ​യെ​ത്തു​ട​ര്‍​ന്നു ഏ​ഴാം വ​യ​സി​ല്‍ അ​രി​സോ​ണ​യി​ലെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് ഗ്രംപി മ​രി​ച്ച​ത്. ത​ബ​ത ബു​ന്ദി​സെ​ന്‍ എ​ന്ന യു​വ​തി​യെ കോ​ടീ​ശ്വ​രി​യാ​ക്കി​യ പൂ​ച്ച​യാ​ണ് ഗ്രം​പി. ഇ​വ​ള്‍​ക്ക് സമൂഹ മാധ്യമങ്ങളില്‍ 85 ല​ക്ഷം ആ​രാ​ധ​കര്‍ ഫേ​സ്ബു​ക്കിലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും ട്വി​റ്റ​റി​ലും ​ല​ക്ഷ​ക്ക​ണ​ക്കി​നു ഫോ​ളോ​വേ​ഴ്സും ഉ​ണ്ടാ​യി​രു​ന്നു.

ഗ്രം​പി​യു​ടെ യ​ഥാ​ര്‍​ഥ പേ​ര് ‘ടാ​ര്‍​ഡാ​ര്‍ സോ​സ്’ എ​ന്നാ​ണ്. ദേ​ഷ്യ​പ്പെ​ടു​ന്ന മു​ഖ​ഭാ​വ​മു​ള്ള ഗ്രം​പി​യു​ടെ വി​പ​ണി മൂ​ല്യം മ​ന​സ്സി​ലാ​ക്കി​യ ത​ബ​ത ​പൂ​ച്ച​യെ മു​ഖ​ചി​ത്ര​മാ​ക്കി ഗ്രും​പ്പു​ച്ചി​നോ എ​ന്ന പേ​രി​ല്‍ ഒ​രു ശീ​ത​ള പാ​നീ​യം പു​റ​ത്തി​റ​ക്കിയിരുന്നു . 2012ല്‍ ​ഒ​രു വെ​ബ്സൈ​റ്റി​ല്‍ വ​ന്ന ചി​ത്ര​ത്തോ​ടെ ഗ്രം​പി​ക്ക് മൂല്യമേറി . ചി​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രാ​യ പ​ക​ര്‍​പ്പ​വ​കാ​ശ​ക്കേ​സി​ല്‍ മാ​ത്രം അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് ത​ബാ​ത്ത നേ​ടി​യ​ത്. ഗ്രം​പി​യു​ടെ മെ​ഴു​കു​പ്ര​തി​മ​സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story