ചെന്നൈ: മന്ത്രിയുടെ പിഎയെ തട്ടിക്കൊണ്ടു പോയി. തമിഴ്നാട് മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ പേഴ്സണൽ അസിസ്റ്റന്റ് കർണനെയാണ് തട്ടിക്കൊണ്ടു പോയത്. ബുധനാഴ്ച്ച ഉച്ചയോടെ കാറിലെത്തിയ നാലംഗ സംഘം ഇയാളെ കടത്തിക്കൊണ്ടു പോകുകയായിരുന്നു.
കാറിൽ എത്തിയ സംഘം ഓഫീസിനകത്ത് കയറി കർണനെ വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ തട്ടിക്കൊണ്ടുപോയവർ കർണനെ വഴിയിലുപേക്ഷിച്ച് കടന്നു കളഞ്ഞു. ഉദുമൽപേട്ടയ്ക്ക് സമീപത്തെ താലിയിൽ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Comments are closed.