Times Kerala

സംസ്ഥാനത്ത് ഇന്ന് ആദ്യമായി 5000 കടന്നു കോവിഡ് രോഗികൾ; ജില്ലാ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…

 

തിരുവനന്തപുരം: സംസ്ഥാനത്ത് കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരിൽ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 140 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Topics

Share this story