തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സ്വന്തം ലാപ്ടോപ്പ് പദ്ധതിയായ കോക്കോണിക്സില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു. സർക്കാർ ഓഹരി പങ്കാളിത്തമുള്ള ലാപ്ടോപ്പ് നിർമ്മാണ കമ്പനിയായ കോക്കോണിക്സിന്‍റെ രണ്ടാം ഘട്ടത്തിൽ സർക്കാർ പണം നിക്ഷേപിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. കെൽട്രോണും കെ.എസ്.ഐ.ഡി.സിയും ഓഹരിയ്ക്ക് അനുപാതികമായി പണം നിക്ഷേപിച്ചിരുന്നില്ല. ഇക്കാരണത്താൽ ഓഹരി ഘടനയിൽ മാറ്റം ഉണ്ടാകുമെന്ന് കോക്കോണിക്സ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പദ്ധതിയില്‍ 49 ശതമാനമാണ് സര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തം.സര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തം കുറഞ്ഞാല്‍ യുഎസ്ടി ഗ്ലോബല്‍ എന്ന സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലാകും ഇനി പദ്ധതി മുന്നോട്ട് പോകുക. സർക്കാർ തീരുമാനം ഈ മാസം 30 ന് മുമ്പ് അറിയിക്കണമെന്ന് കോക്കോണിക്സ് അറിയിച്ചു.രണ്ടാം റൗണ്ട് നിക്ഷേപത്തിൽ യു എസ് ടി ഗ്ലോബൽ മുൻകൂറായി മൂന്ന് കോടി രൂപ നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതി യു.എസ്.ടി ഗ്ലോബലിന്‍റെ നിയന്ത്രണത്തിലാവും
‘കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ്പ്’ കൊക്കോണിക്സ് പദ്ധതിയില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറുന്നു
You might also like
Comments are closed.