Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ജോസഫിന്‍റെ തമിഴ് റീമേക്ക് ‘വിചിത്തിരന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി 

മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നായ ജോജു നായകനായ പത്മകുമാര്‍ ചിത്രം ‘ജോസഫ്’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു . എം. പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലൊരുക്കുന്നത് . ‘വിചിത്തിരന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു .

നടന്‍ ശിവകാര്‍ത്തികേയനാണ് പോസ്റ്റര്‍ റിലീസ് ചെയ്തത് . ബി സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകന്‍ ബാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. താരായ് തപ്പട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍.കെ സുരേഷാണ് വിചിത്തരനില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്.

മലയാളത്തിലേതുപോലെ രണ്ടു കാലഘട്ടത്തിലെ വേഷപ്പകര്‍ച്ചകള്‍ തമിഴിലും അവതരിപ്പിക്കും . ചിത്രത്തിനായി ഫിറ്റ്നസില്‍ വളരെ കഠിനാധ്വാനം ചെയ്ത അദ്ദേഹം ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി 22 കിലോ ഭാരം കുറച്ചിരുന്നു.

ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരവും ചിത്രത്തിന് ലഭിച്ചിരുന്നു .

You might also like

Comments are closed.