Times Kerala

ഭർത്താവ് ബലാത്സംഗം ചെയ്തു..; പരാതിയുമായി നടി പൂനം പാണ്ഡെ..!

 
ഭർത്താവ് ബലാത്സംഗം ചെയ്തു..; പരാതിയുമായി നടി പൂനം പാണ്ഡെ..!

ഭർത്താവിനെതിരെ പീഡന പരാതിയുമായി ബോളിവുഡ് താരസുന്ദരി പൂനം പാണ്ഡെ. താരത്തിന്റെ പരാതിയിൽ ഭർത്താവ് അറസ്റ് ചെയ്തിരിക്കുകയാണ്.

ഗോവയില്‍ ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൂനം. ഇവിടെ വച്ചാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് തന്‍റെയും സാമിന്‍റെയും വിവാഹവിവരം പൂനം പുറത്തുവിട്ടത്. ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ ഭര്‍ത്താവുമൊത്തുള്ള സ്നേഹദൃശ്യങ്ങളും പൂനം സോഷ്യല്‍ മീഡിയയില്‍ പതിവായി പങ്കുവച്ചിരുന്നു.

Related Topics

Share this story