Times Kerala

യുവതി കുളിക്കുന്നത് മൊബൈലിൽ പകർത്തി; അയൽവാസിയായ യുവാവ് അറസ്റ്റിൽ

 
യുവതി കുളിക്കുന്നത് മൊബൈലിൽ പകർത്തി; അയൽവാസിയായ യുവാവ്  അറസ്റ്റിൽ

ബംഗളൂരു: അയല്‍ക്കാരിയായ യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. ബീഹാർ സ്വദേശിയും ബംഗളൂരുവിലെ ഒരു ഇലക്ട്രോണിക് ഗാഡ്ജറ്റ് ഷോറൂമിൽ എക്സിക്യൂട്ടിവും ആയ രാജ് ദീപ് എന്ന 34കാരന്‍ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഓസ്റ്റിൻ ഠൗണിലാണ് പരാതിക്കിടസ്ഥാനമായ സംഭവം നടന്നത്. അയൽവാസിയായ യുവതി കുളിക്കുന്നതിനിടെയാണ് ആരോ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആൾ രാജ് ദീപാണെന്ന് ഇവർ തിരിച്ചറിയുകയും ചെയ്തു. യുവതി തന്നെ കണ്ടെന്ന് മനസിലായതോടെ രാജ് ദീപ് സ്ഥലത്തു നിന്നും കടന്നു കളഞ്ഞു.സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതി തുടര്‍ന്ന് തന്‍റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും,തുടർന്ന് എല്ലാവരും ചേർന്ന് രാജ് ദീപിന്‍റെ വീട്ടിലെത്തുകയും ചെയ്തു.ഒന്നും അറിയാത്ത മട്ടിലായിരുന്നു യുവാവിന്റെ പ്രതികരണം.ഫോൺ സ്ത്രീയുടെ കയ്യിൽ നൽകി വേണമെങ്കില്‍ പരിശോധിച്ച് നോക്കുവെന്നും പറഞ്ഞു.തുടർന്ന് ഫോണിലെ റീസൈക്കിൾ ബിന്നിൽ നിന്നും യുവതിയുടെ വീഡിയോ കണ്ടെടുക്കുകയായിരുന്നു. എന്നാണ് പൊലീസ് വ്യക്തമാക്കിയത്. യുവതിയുടെ പരാതിയിൽ ലൈംഗിക അതിക്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

Related Topics

Share this story