Times Kerala

മുഖത്ത് സൗന്ദര്യ ചികിത്സ നടത്തുന്നതിനിടെ യുവതിയെ കയറിപ്പിടിച്ചു, ചുംബിച്ചു; ഇന്ത്യൻ ഡോക്ടർ ദുബായിൽ അറസ്റ്റിൽ

 
മുഖത്ത് സൗന്ദര്യ ചികിത്സ നടത്തുന്നതിനിടെ യുവതിയെ കയറിപ്പിടിച്ചു, ചുംബിച്ചു; ഇന്ത്യൻ ഡോക്ടർ ദുബായിൽ അറസ്റ്റിൽ

ദുബായ്: ഇന്ത്യൻ ഡോക്ടർക്കെതിരെ ദുബായിൽ ലൈംഗിക പീഡന പരാതിയുമായി യുവതി. അമേരിക്കകാരിയായ 31കാരിയുടേതാണ് പരാതി. ബർദുബായിലെ ഒരു ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടർക്കെതിരെയാണ് യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്. മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായുള്ള ബോട്ടോക്സ് ട്രീറ്റ്മെന്‍റിനെത്തിയ തന്നെ ഡോക്ടർ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിൽ ആരോപിക്കുന്നത്.

ബോട്ടോക്സ് ട്രീറ്റ്മെന്‍റിനു ശേഷം പ്ലാസ്റ്റിക് സർജറിയെ കുറിച്ച് സംസാരിക്കുന്നതിനായി പരിശോധന മുറിയിലേക്ക് പോയിരുന്നു. ഇവിടെ വച്ചാണ് ഡോക്ടർ തന്നെ ആലിംഗനം ചെയ്തതെന്നും അതിനു ശേഷം രണ്ട് തവണ ചുംബിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു.

പിന്നീട് അയാൾ ബലമായി എന്‍റെ ചുണ്ടുകളിലും ചുംബിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മുഖം തിരിച്ച് ആ മുറിയിൽ നിന്നും ഇറങ്ങി. എന്നാൽ ഇതിനിടെ അയാൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ആലിംഗനം ചെയ്തു വീണ്ടും ചുംബിക്കുകയും ചെയ്തു എന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

തുടർന്ന് ക്ലിനിക്കിൽ നിന്നിറങ്ങിയ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ 42കാരനായ ഡോക്ടർ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്.സ്ത്രീക്കെതിരായ ലൈംഗിക അതിക്രമക്കുറ്റമാണ് പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്‍റെ വിചാരണ സെപ്റ്റംബർ 29ന് നടക്കും.

Related Topics

Share this story