Times Kerala

ഉണ്ണിമുകുന്ദൻ ചിത്രം ‘ബ്രൂസ് ലി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു..!

 
ഉണ്ണിമുകുന്ദൻ ചിത്രം ‘ബ്രൂസ് ലി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു..!

പുലിമുരുകന്‍, മധുരരാജ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഉണ്ണിമുകുന്ദനെ നായകനാക്കി വൈശാഖ ഒരുക്കുന്ന പുതിയ ചിത്രമാണ് ബ്രൂസ് ലീ. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം നിര്‍മ്മിക്കുന്നത് യു.എം.എഫ് ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണിമുകുന്ദന്‍ തന്നെയാണ്. ഉദയ കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

മലയാളത്തിന്‍റെ പ്രിയ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങിയവര്‍ ഒരേ സമയത്താണ് മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. ഷാജി കുമാറാണ് ചിത്രത്തിന്‍റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്.

Related Topics

Share this story