Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ വംശജരുടെ പങ്കു നിര്‍ണായകം: ജോ ബൈഡന്‍ 

വാഷിംഗ്ടണ്‍: അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ വംശജര്‍ നിര്‍ണായക പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയുടെ ഊര്‍ജം പകരാനും സംസ്‌കാരിക വൈവിധ്യത്തിനും വഴിയൊരുക്കിയെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ അമേരിക്കകാര്‍ സംഘടിപ്പിച്ച‌ വെര്‍ച്ച്വല്‍ ധന സമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് എന്ന നിലയില്‍ എച്ച്‌-1 ബി വിസ, നിയമാനുസൃത കുടിയേറ്റം എന്നിങ്ങനെ ഇന്ത്യന്‍ സമൂഹം ഉയര്‍ത്തുന്ന വിവിധ വിഷയങ്ങളില്‍ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകുമെന്നും ബൈഡന്‍ ഉറപ്പു നല്‍കി . ഏറ്റവും മികച്ചവരെ അമേരിക്കയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എച്ച്‌ 1 ബി വിസയുമായി ബന്ധപ്പെട്ട  ട്രംപിന്റെ നിലപാടുകള്‍ക്കെതിരെയും ജോ ബൈഡന്‍ പ്രതികരിച്ചു . എച്ച-1ബി വിസ, വംശീയത, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ തെറ്റായ തീരുമാനങ്ങളെല്ലാം വലിയ ഭീഷണിയാണുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഈ പ്രസിഡന്റ് കാര്യങ്ങള്‍ നേരെയാക്കുകയല്ല മറിച്ചു എല്ലാം വഷളാക്കുകയാണ് ട്രംപിനെ രൂക്ഷമായില്‍ വിമര്‍ശിച്ചുക്കൊണ്ട് ബൈഡന്‍ കുറ്റപ്പെടുത്തി.

You might also like

Comments are closed.