ലക്നൗ: ഉത്തർപ്രദേശിൽ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ നാല് തീർഥാടകർ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ബഹ്റൈച്ചിൽ ജില്ലയിലെ രാംപൂർവ ചൗക്കിൽ ഇന്ന് പുലർച്ചെയാണ് അപകടം.
സിദ്ധാർത്ഥനഗറിൽ നിന്നുള്ള തീർഥാടകർ ഹരിദ്വാറിൽ നിന്ന് മടങ്ങുമ്പോൾ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ലക്നൗ ട്രോമ സെന്ററിലേക്ക് പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് നിഗമനം.
Comments are closed.