Times Kerala

സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേര്‍പിരിഞ്ഞത്.,ഞാനിപ്പോഴും കാവേരിയെ സ്നേഹിക്കുന്നു.,തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്..; സൂര്യ കിരണ്‍

 
സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേര്‍പിരിഞ്ഞത്.,ഞാനിപ്പോഴും കാവേരിയെ സ്നേഹിക്കുന്നു.,തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്..; സൂര്യ കിരണ്‍

പ്രേക്ഷകരുടെ മനം കവർന്ന താരമാണ് നടി കാവേരി.താരത്തിന്റെ വിവാഹമോചന വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടനും സംവിധായകനുമായ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്തത്. ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും രണ്ടു പേരുടെയും ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല,‌ എന്നാൽ ഇപ്പോൾ‌ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ സൂര്യ കിരണിന്റെ വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്.

സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേര്‍പിരിഞ്ഞതെന്നും താനിപ്പോഴും കാവേരിയെ സ്നേഹിക്കുന്നുണ്ടെന്നും സൂര്യ കിരണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഞാൻ. ‌’അതെ, അവള്‍ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാന്‍ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് അവള്‍ കാരണമായി പറഞ്ഞത്.’-സൂര്യ കിരണ്‍ വെളിപ്പെടുത്തി.

Related Topics

Share this story