Times Kerala

സംസ്ഥാനത്തെ കൊവിഡ് ഇളവുകള്‍ അറിയാം…

 
സംസ്ഥാനത്തെ കൊവിഡ് ഇളവുകള്‍ അറിയാം…

സംസ്ഥാനത്ത് ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലെ ഇളവുകള്‍ ഇങ്ങനെ.

1. സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറ് ശതമാനം ജീവനക്കാരും നാളെമുതല്‍ ഹാജരാവണം.

2.സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളിലും ഹാജര്‍ നില 100 ശതമാനമായി പുനസ്ഥാപിക്കും.

3.കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓഫീസുകളും, പൊതുമേഖലാ സ്ഥാപനങ്ങളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കേണ്ടത്

4.മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏഴ് ദിവസമാക്കി .

5.ഏഴ്ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് 19 പരിശോധന നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ അടുത്ത ഏഴുദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ബന്ധമില്ല.എന്നാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്നതാണ് ആരോഗ്യ ചട്ടം പ്രകാരം നല്ലതെന്നും ഉത്തരവില്‍ പറയുന്നു.

6.ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാം.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

Related Topics

Share this story