Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദ​ഗതി രാജ്യസഭയിൽ പാസ്സായി 

ദില്ലി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദ​ഗതി രാജ്യസഭ പാസ്സാക്കി. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ബില്ല് ലോക്സഭയിൽ പാസ്സായിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് ഇത് രാജ്യസഭയിൽ ചർച്ചയ്ക്കെടുത്തത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു ചർച്ച.

അതേസമയം, വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന സംഭാവന കേരളത്തിൽ മതപരിവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തി. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദ​ഗതി സംബന്ധിച്ച ചർച്ചയിലാണ് ബിജെപി എംപി അരുൺ സിം​ഗ് ഇക്കാര്യം ആരോപിച്ചത്. കേരളത്തിലെ ചില സന്നദ്ധ സംഘടനകൾ‌ വിദേശത്തു നിന്ന് സഹായം സ്വീകരിക്കുന്നുവെന്നും അതു കഴിഞ്ഞ് ആ സഹായത്തിന്റെ ഭൂരിഭാ​ഗവും മതപരിവർത്തനത്തിന് ഉപയോ​ഗിക്കുന്നു എന്നാണ് അരു‌ൺ‌‍ സിം​ഗ് ആരോപിച്ചത്.

വിദേശത്തു നിന്ന് സംഭാവന വരുമ്പോൾ സന്നദ്ധ സംഘടനകൾ സ്വീകരിക്കുകയാണെങ്കിൽ അതിന്റെ 20 ശതമാനം മാത്രമേ അവരുടെ ചെലവുകൾക്കായി ഉപയോ​ഗിക്കാൻ കഴിയൂ എന്നതാണ് ഇന്ന് പാസ്സായ നിയമഭേദ​ഗതിയിലെ പ്രധാന കാര്യം. ബാക്കി തുക സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോ​ഗിക്കണം.

You might also like

Comments are closed.