Times Kerala

എൻഐഎ സംഘം വീണ്ടും സി ആപ്റ്റിൽ; ഖുര്‍ആന്‍ കൊണ്ടുപോയ വാഹനം പരിശോധിച്ചു

 
എൻഐഎ സംഘം വീണ്ടും സി ആപ്റ്റിൽ; ഖുര്‍ആന്‍ കൊണ്ടുപോയ വാഹനം പരിശോധിച്ചു

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി യുഎഇ കോൺസുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥങ്ങൾ പ്രോട്ടോക്കോൾ ലംഘിച്ച് വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട തിരുവനന്തപുരത്തെ സി ആപ്റ്റിൽ വീണ്ടും എൻഐ എ സംഘം പരിശോധന നടത്തുന്നു.ഖുര്‍ ആന്‍ കൊണ്ടുപോയ വാഹനത്തിന്‍റെ യാത്രാ രേഖകള്‍ സംഘം ശേഖരിക്കുന്നു. വാഹനത്തിന്‍റെ ജിപിഎഫ് സംവിധാനവും പരിശോധിക്കുമെന്നാണ് സൂചന.ഇതു രണ്ടാംതവണയാണ് എൻഐഎ സി ആപ്റ്റിലെത്തുന്നത്. നേരത്തെ സ്റ്റോർ കീപ്പർമാരുടെയും ചില ജീവനക്കാരുടെയും മൊഴിയെടുത്തിരുന്നു. സിആപ്റ്റ് മുൻ ഡയറക്ടറും ഇപ്പോൾ എൽബിഎസ് ഡയറക്ടറുമായ എം. അബ്ദുൽ റഹ്മാന്റെ ഓഫിസിലെത്തി അദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തി.

Related Topics

Share this story