മലപ്പുറം: വളാഞ്ചേരിയിലെ മൊബൈൽ കടയുടെ ഭിത്തി തുരന്ന് വൻ മോഷണം. കടയിൽ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷത്തോളം രൂപയും, വിലപിടിപ്പുള്ള ലാപ്ടോപ്പും, മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്. വളാഞ്ചേരി കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന കടയുടെ പിറകിലെ ഭിത്തി തുരന്നാണ് മോഷണം നടത്തിയത്. കടയുടെ പിൻവശം ഒഴിഞ്ഞ സ്ഥലമായതിനാൽ മോശം ശ്രമം ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല.ആധുനിക ഉപകരണങ്ങൾ കൊണ്ടാണ് ഭിത്തി തുരന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒന്നിൽ കൂടുതൽ പേർ മോഷണത്തിൽ പങ്കെടുത്തിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. കടയിലെ സിസിടിവിയുടെ സർവറടക്കം മോഷ്ടാക്കൾ നശിപ്പിച്ചിട്ടുണ്ട്.
You might also like
Comments are closed.