Times Kerala

തിരുവനന്തപുരത്ത് കോവിഡ് നെഗറ്റിവ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം: എന്‍ജീയറിങ് ബിരുദധാരിയായ യുവാവ് പിടിയില്‍

 
തിരുവനന്തപുരത്ത് കോവിഡ് നെഗറ്റിവ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം: എന്‍ജീയറിങ് ബിരുദധാരിയായ യുവാവ് പിടിയില്‍

തിരുവനന്തപുരം: പൊഴിയൂരില്‍ കോവിഡ് നെഗറ്റിവ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത കേസില്‍ എന്‍ജീയറിങ് ബിരുദധാരി പിടിയില്‍. പൊഴിയൂര്‍ സ്വദേശി പ്രതീഷ് (28) ആണ് പിടിയിലായത്. ഇയാൾ നൂറിലേറെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തെന്നാണ് റിപ്പോർട്ട്.എന്‍ജിനീയറിങ് ബിരുദധാരിയും ടെക്നോപാര്‍ക് മുന്‍ജീവനക്കാരുമാണ് അറസ്റ്റിലായ പ്രതീഷ് . ഇയാളെ സഹായിച്ച പൊഴിയൂര്‍ സ്വദേശിയായ സ്റ്റെഡിബോയി എന്നയാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് ഇവർ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. പൊഴിയൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറുടെ വ്യജ സീലും ഒപ്പും ഉപയോഗിച്ച് നൂറിലേറെ പേര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതീഷിനെ നെയ്യാറ്റിന്‍കര കോടതിയിൽ ഹാജരാക്കറിമാന്‍ഡ് ചെയ്തു.

Related Topics

Share this story