Times Kerala

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നു മരിച്ചവരിൽ 15 കുട്ടികളും; മരണസംഖ്യ 33 ആയി ഉയർന്നു

 
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നു മരിച്ചവരിൽ 15 കുട്ടികളും; മരണസംഖ്യ 33 ആയി ഉയർന്നു

താനെ: മഹാരാഷ്ട്രയിലെ ഭിവാണ്ടിയിൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ എട്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി . ഇതോടെ മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു . മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുന്നു .തിങ്കളാഴ്ച പുലർച്ചെ 3.40ഓടെയാണ് 43 വർഷം പഴക്കമുള്ള ജിലാനി ബിൽഡിങ് തകർന്നുവീണത്.40 ഫ്ലാറ്റുകളുണ്ടായിരുന്ന കെട്ടിടത്തിൽ 150 പേരോളമാണ് താമസിച്ചിരുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 25 പേരെ ജീവനോടെ പുറത്തെടുക്കുവാൻ കഴിഞ്ഞു .ഇവർ ഭിവാണ്ടിയിലെയും താനെയിലെയും വിവിധ ആശുപത്രികളിൽ ചികിത്സിയിലാണ്. . കനത്ത മഴയിലും ഇന്നലെ രാത്രി മുഴുവൻ തിരച്ചിൽ തുടർന്നു. ഇനിയും മരണസംഖ്യ വർധിക്കുമെന്ന് അധികൃതർ അറിയിച്ചു.ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ തെരച്ചിൽ നടത്തുന്നവരിൽ ഉൾപ്പെടുന്നുണ്ട്.

Related Topics

Share this story