കൊച്ചി: കൊച്ചി: എറണാകുളം മുനമ്പം കുഴിപ്പള്ളി ബീച്ചില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിൽ. ചെറായി പാഞ്ചാലത്തുരുത്ത് കല്ലുമഠത്തിൽ പരേതനായ പ്രസാദിന്റെ മകൻ പ്രണവിനെ (23) അടിച്ചുകൊന്ന കേസിലാണ് അയ്യമ്പിള്ളി കൈപ്പൻവീട്ടിൽ അമ്പാടി (19), ശരത്, ജിബിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.ചെറായി സ്വദേശിയായ നാംദേവ് എന്നയാളെ കൂടി പിടികൂടാനുണ്ട്. കൊല്ലപ്പെട്ട പ്രണവിന് പ്രതികളില്‍ ഒരാളുടെ കാമുകിയുമായി അടുപ്പമുണ്ടായിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിലെ ഒന്നാം പ്രതി ശരത് മറ്റൊരു വധശ്രമക്കേസിലെ പ്രതിയാണ്. കൊല്ലപ്പെട്ട പ്രണവ് 3 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
വൈപ്പിനിൽ യുവാവിനെ കൊന്നു തള്ളിയത് കാമുകിയെ ചൊല്ലിയുള്ള തർക്കത്തിനിടെ; മൂന്ന് പേർ അറസ്റ്റിൽ
You might also like
Comments are closed.