Times Kerala

ലൈംഗിക പീഡനവും, ഭീഷണിയും; നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

 
ലൈംഗിക പീഡനവും, ഭീഷണിയും; നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

മുംബൈ: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് സാം ബോംബെയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ‌ഒരു സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി ഗോവയിലാണ് നടി ഇപ്പോൾ ഉള്ളത്. അവിടെ വച്ചാണ് കേസിനാസ്പദമായ സംഭവം. ഞായറാഴ്ച രാത്രിയാണ് ഭർത്താവ് സാം തന്നെ ഉപദ്രവിച്ചു എന്ന് കാണിച്ച് പൂനം പാണ്ഡെ പൊലീസിൽ പരാതി നൽകിയത്.

ബലാത്സംഗത്തിന് ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പൂനത്തിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് വർഷത്തെ ഡേറ്റിങ്ങിന് ശേഷം ഈ മാസം പത്തിനാണ് പൂനം പാണ്ഡെ സാമിനെ വിവാഹം ചെയ്തത്.

Related Topics

Share this story