ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,347 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 56,46,011 ആയി.
24 മണിക്കൂറിനിടെ 1,085 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 90,020 ആയി ഉയര്‍ന്നു.
നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 9,68,377 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 45,87,614 പേര് ഇതുവരെ രോഗമുക്തി നേടി.
Comments are closed.