ജനീവ: ഐക്യരാഷ്ട്രസഭയിൽ കാശ്മീർ പ്രശ്നം ഉന്നയിച്ച് തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ. പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് എർദോഗൻ കാശ്മീർ പ്രശ്നം ഉന്നയിച്ചത്. ദക്ഷിണേന്ത്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമായ വിഷയത്തിൽ സംഭാഷണത്തിലൂടെ പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു.
കാശ്മീർ വിഷയം ദക്ഷിണേന്ത്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമാണ്. ഇപ്പോഴത് വലിയ പ്രശ്നമാണ്. യുഎൻ പ്രമേയങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് സംഭാഷണത്തിലൂടെ പരിഹാരം കാണണമെന്ന് എർദോഗൻ പറഞ്ഞു.
Comments are closed.