Times Kerala

സർക്കാർ ഓഫീസുകളിൽ 100% ഹാജർ നിർബന്ധമാക്കി..!

 
സർക്കാർ ഓഫീസുകളിൽ 100% ഹാജർ നിർബന്ധമാക്കി..!

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകളിലും 100% ഹാജർ നിർബന്ധമാക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി ക്വറന്റിയിനിൽ പ്രവേശിക്കുന്നവർ ഏഴാം ദിവസത്തെ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെങ്കിൽ തുടർന്നുള്ള ഏഴ് ദിവസം നിരീക്ഷണം നിർബന്ധമില്ല. ഏഴാം ദിവസം പരിശോധന നടത്തി ഇല്ലെങ്കിൽ പതിനാലാം ദിവസം നിരീക്ഷണം തുടരണം. ഇതുൾപ്പെടെ വ്യവസ്ഥകളുമായി സർക്കാർ ഇറക്കിയ ഉത്തരവിന് എന്നുമുതലാണ് പ്രാബല്യം.

കോവിഡ് നിയന്ത്രണങ്ങൾ സെക്രട്ടറിയേറ്റ് ഉൾപ്പടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ ജീവനക്കാരും ഹാജരാക്കാൻ നിർദേശം.

Related Topics

Share this story