Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ച സംഭവം; 19 കാരൻ പിടിയിൽ 

വണ്ണപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ 19 കാരൻ പിടിയിൽ . പോത്താനിക്കാട്‌ സ്വദേശിയായ അരുണാ(19)ണ്‌ അറസ്‌റ്റിലായത് ‌.

മരണത്തില്‍ അസ്വഭാവികതയില്ലെന്നു പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്‌തമായതായി പോലീസ്‌ പറഞ്ഞു . ശനിയാഴ്‌ച രാവിലെയാണു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചത് ‌. വീട്ടുകാര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയേയും ശിശുവിനെയും തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു . എന്നാല്‍ ആശുപത്രിയിലെത്തും മുമ്ബ് ശിശു മരിച്ചു . തുടര്‍ന്നാണ്‌ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്‌.

പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്‌. പെണ്‍കുട്ടിയും കാമുകനും സ്‌കൂളില്‍ സഹപാഠികളായിരുന്നു. ഇപ്പോള്‍ എറണാകുളത്തു പഠിക്കുകയാണ്‌ ഇയാളെന്നു പോലീസ്‌ പറഞ്ഞു.ശിശു മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തിട്ടുണ്ട്‌. അരുണിനെതിരെ പോക്‌സോ വകുപ്പനുസരിച്ച്‌ കേസെടുത്തു .

You might also like

Comments are closed.