ശ്രീനഗര്‍: ശ്രീനഗറിലും സമീപപ്രദേശങ്ങളിലും നേരിയ ഭൂചലനം . ശ്രീനഗര്‍, സമീപജില്ലകളായ ഗണ്ടര്‍ബാല്‍, ബുഡ്ഗാം ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഇന്നലെ രാത്രിയില്‍ ഭൂചലനം അനുഭവപ്പെട്ടത് . റിക്ടര്‍ സ്കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂചലനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തേക്ക് ഓടിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു . അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എന്‍സിഎസ് അറിയിച്ചു. ഇത് ഭയാനകമായിരുന്നു, എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു- മിനിറ്റുകള്‍ക്ക് ശേഷം ശ്രീനഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഷാഹിദ് ചൗധരി ട്വീറ്റ് ചെയ്തു.
Comments are closed.