Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഭിവണ്ടിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 32 ആയി; രക്ഷാദൗത്യം മൂന്നാം ദിനവും തുടരുന്നു

മുംബൈ: ഭിവണ്ടിൽ കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 32 ആയി. രക്ഷാദൗത്യം മൂന്നാം ദിനവും തുടരുകയാണ് . മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യതയെന്ന് പൊലീസ് പറഞ്ഞു . തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത് .

ധമാന്‍കര്‍ നാക്കയിലെ നാര്‍പോളി പട്ടേല്‍ കോംപൗണ്ടില്‍ 40 ഫ്ലാറ്റുകളുള്ള മൂന്നുനില കെട്ടിടത്തിന്റെ ഒരുഭാഗമാണ് നിലംപൊത്തിയത് . 43 വര്‍ഷം പഴക്കമുളളതാണു കെട്ടിടം. ദുന്തത്തിനു പിന്നാലെ സമീപത്തെ 2 കെട്ടിടങ്ങള്‍ കോര്‍പറേഷന്‍ ഒഴിപ്പിക്കുകയും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

You might also like

Comments are closed.