തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ 2.76 അടികൂടി ഉയര്‍ന്ന് ജലനിരപ്പ് 2387.40 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കുന്നതിനുള്ള ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് നല്‍കും . ഇന്നലെ രാത്രി ഏഴിനു ലഭിച്ച കണക്കനുസരിച്ച് 2384.64 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ് . ജലനിരപ്പ് 2393.40 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും 2394.40 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചെക്കും .
കേന്ദ്ര ജലകമ്മീഷന്റെ റൂള്‍ കേര്‍വ് പ്രകാരം 2395.40 അടിവരെ വെള്ളം സംഭരിക്കാനാണ് അനുമതിയുള്ളത് . അണക്കെട്ടിന്റെ സംഭരണശേഷി 2403 അടിയാണ് . നിലവില്‍ അണക്കെട്ടില്‍ 84.64 ശതമാനം ജലമുണ്ട് . ഇതില്‍ 79 ശതമാനം വെള്ളം ഉപയോഗിച്ചു മാത്രമേ വൈദ്യുതി ഉത്പാദിപ്പിക്കാനാവൂ . രണ്ടു ദിവസത്തിനിടെ മൂന്നടിയോളം ജലനിരപ്പ് ഉയര്‍ന്നു . ഇന്നലെ രാവിലെ ഏഴുവരെ പദ്ധതി പ്രദേശത്ത് 78.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു . സംസ്ഥാനത്ത് വൈദ്യുതി വകുപ്പിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി 80 ശതമാനം വെള്ളമാണ് നിലവിലുള്ളത് .
Comments are closed.