തൃശൂര്‍ : രേഖകളില്ലാതെ കടത്തിയതിന് തൃശൂരില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണം വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ജ്വല്ലറി ഉടമ അറസ്റ്റിൽ . എറണാകുളം കാഞ്ഞിരമറ്റത്തെ ജ്വല്ലറി ഉടമ എം.എം. ഹസന് (59) നെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
2019 ഒക്ടോബറില്‍ തൃശൂരില്‍ നിന്നും പിടിച്ചെടുത്ത 125 കിലോഗ്രാം സ്വര്‍ണത്തില്‍ നാലര കിലോ വിറ്റത് തങ്ങളാണെന്ന് അറിയിച്ച് ഇയാൾ വ്യാജ രേഖകള്‍ കസ്റ്റംസിന് നല്‍കുകയായിരുന്നു . അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു .
Comments are closed.