ഇസ്ലാമാബാദ് : ചൈനയില്‍ നിര്‍മിച്ച കോവിഡ് വാക്സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് ഒരുങ്ങി പാകിസ്ഥാന് . സന്നദ്ധതയറിയിച്ച 8,000 മുതല്‍ 10,000 വരെ ആളുകള്ലാണ് വാക്സിന് പരീക്ഷിക്കുക . ആറു മാസത്തിനകം അന്തിമഫലം ലഭ്യമാകുമെന്നാണ് കരുതുന്നത് . അതനുസരിച്ചായിരിക്കും ജനങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കുകയെന്നും പാകിസ്താനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) വ്യക്തമാക്കി .
ചൈനീസ് വാക്സിന് മൃഗങ്ങളില്‍ പരീക്ഷിച്ച് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട് . മനുഷ്യര്‍ക്കും സുരക്ഷിതമായിരിക്കുമെന്നാണ് കരുതുന്നതെന്നും എന്‍ഐഎച്ച് അധികൃതര്‍ പറഞ്ഞു . ചൈനീസ് വാക്സിന് മനുഷ്യരില്‍ പരീക്ഷിച്ച് വിജയിച്ചാല്‍ പാകിസ്ഥാന് മാത്രമല്ല ലോകത്തിനാകെ പ്രയോജപ്പെടുമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു .
Comments are closed.