Times Kerala

റംസാന്‍ കിറ്റ് വിതരണത്തിന് സൗകര്യം ഒരുക്കിയത് കോണ്‍സുലേറ്റ് അഭ്യർത്ഥന  പ്രകാരം :ജലീൽ 

 
റംസാന്‍ കിറ്റ് വിതരണത്തിന് സൗകര്യം ഒരുക്കിയത് കോണ്‍സുലേറ്റ് അഭ്യർത്ഥന  പ്രകാരം :ജലീൽ 

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് കൊടുക്കാന്‍ കഴിയാത്ത റംസാന്‍ കിറ്റുകളും ഖുറാന്‍ കോപ്പികളും ഏതെങ്കിലും സ്ഥലത്ത് കൊടുക്കാന്‍ കഴിയുമോ എന്ന് യു.എ.ഇകോണ്‍സുലേറ്റ് ജനറല്‍ അന്വേഷിച്ചപ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതിനാണ് തനിക്ക് കേന്ദ്ര ഏജന്‍സികള്‍ക്കു മുന്നില്‍ ഹാജരാകേണ്ടി വന്നതെന്ന് മന്ത്രി കെ.ടി. ജലീല്‍.

ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരുപാട് പരാതികള്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് പോയതായും അതിന്റെ ഭാഗമായാണ് എന്‍.ഐ.എയും ഇ.ഡിയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story