Times Kerala

ജനകീയ സമരങ്ങളെ സർക്കാർ ചോരയിൽ മുക്കി കൊല്ലുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

 
ജനകീയ സമരങ്ങളെ സർക്കാർ ചോരയിൽ മുക്കി കൊല്ലുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: സ്വർണ്ണക്കള്ളക്കടത്തിൽ സിപിഎം മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും സംശയത്തിൻ്റെ മുൾമുനയിൽ നിൽക്കുമ്പോൾ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രതിപക്ഷ സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനാണ് ആഭ്യന്തര വകുപ്പിൻ്റെ ശ്രമമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. പൊലീസിന്റെ അടിയേറ്റുവീണ നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുലിനെ പിടിച്ച് എഴുന്നേൽപ്പിക്കുവാൻ പോയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിന്തു കുര്യൻ ജോയിയെയാണ് മുതിർന്ന പൊലീസ് ഓഫീസർമാർ തല്ലിച്ചതച്ചത്.

പൊലീസിൽ സിപിഎം ഫ്രാക്ഷൻ പ്രവർത്തിക്കുന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സിബിഐ അന്വഷണം ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മറ്റി കോട്ടയം കലക്ട്രേറ്റിനു മുന്നിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

Related Topics

Share this story