Times Kerala

ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശം:നിലപാടെടുക്കാൻ യോഗം

 
ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശം:നിലപാടെടുക്കാൻ യോഗം

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിലുള്ള സി.പി.ഐ നിലപാട് രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കും. യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച്, സ്ഥാനമാനങ്ങൾ രാജിവച്ചെത്തിയാൽ ജോസ് കെ. മാണിയെ സ്വീകരിക്കാൻ സി.പി.ഐ സമ്മതം നൽകിയേക്കും . സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളും മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ആരോപണങ്ങളും എക്സിക്യൂട്ടീവ് ചർച്ചചെയ്യും.

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം ചർച്ചയായ ആദ്യഘട്ടം മുതൽക്കെ കടുത്ത എതിർപ്പാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉയർത്തിയത്. എന്നാൽ കാനത്തെ അനുനയിപ്പിക്കാൻ സി.പി.എം നേതാക്കൾ നേരിട്ട് രംഗത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനവുമായി ചർച്ച നടത്തി. അസ്വാരസ്യമുണ്ടാക്കി മുന്നണി വിപുലീകരണം ആഗ്രഹിക്കുന്നില്ലെന്നും സി.പി.എം നേതാക്കൾ പരസ്യ നിലപാടെടുത്തു.

Related Topics

Share this story