Times Kerala

പാലാരിവട്ടം പാലം:പണിയാൻ ഇ.ശ്രീധരന് സമ്മതം

 
പാലാരിവട്ടം പാലം:പണിയാൻ ഇ.ശ്രീധരന് സമ്മതം

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിനുള്ള നിര്‍മ്മാണച്ചുമതല ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ഏറ്റെടുത്തേക്കും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രീധരനുമായി ആശയവിനിമയം നടത്തി. പാലം പൊളിയ്ക്കല്‍, പുനര്‍നിര്‍മ്മാണ കരാര്‍ നല്‍കല്‍ തുടങ്ങി സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളാണ് ഇനി അവശേഷിക്കുന്നത്.മെട്രോ പണി കഴിഞ്ഞതോടെ പാലം പണിയൽ അവതാളത്തിൽ ആയിരിക്കുകയാണ്.

പാലം പൊളിച്ചുപണിയാമെന്ന സുപ്രീംകോടതി ഉത്തരവിന് തൊട്ടുപിന്നാലെ പൊതു മരാമത്ത് മന്ത്രി ജി.സുധാകരന്‍ ഇ.ശ്രീധരനെ ഫോണില്‍ വിളിച്ചാണ് പുനര്‍ നിര്‍മ്മാണ ചുമതല ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ചുമതല ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ശ്രീധരന്റെ ആദ്യ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചതോടെ വിഷയം പരിഗണിക്കാമെന്ന് അറിയിച്ചു.

Related Topics

Share this story