Times Kerala

ലോക്ക് ആയ ഡൗണിൽ നിന്നും മാറ്റം, ലോക്കഡൗണിൽ നാളെ മുതൽ ഇളവുകൾ

 
ലോക്ക് ആയ ഡൗണിൽ നിന്നും മാറ്റം, ലോക്കഡൗണിൽ നാളെ മുതൽ ഇളവുകൾ

തിരുവനന്തപുരം :സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന് പുതിയ ഉത്തരവ് പാലിക്കുന്നതിനോടൊപ്പം കൊവിഡ് മാനദണ്ഡം സമ്പൂർണമായി പാലിക്കേണ്ടതുണ്ട്.സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും നാളെ മുതൽ ഇരുന്ന് ഭക്ഷണം കഴിക്കാം .

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്ക് ഇനി മുതൽ ക്വാറന്റീൻ ഏഴ് ദിവസം മാത്രം മതിയാകും. ഒരാഴ്ച കഴിഞ്ഞ് കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാൽ ഇവർക്ക് പുറത്തിറങ്ങുന്നതിനും തടസമുണ്ടാകില്ല.എന്നാൽ ആരോഗ്യവകുപ്പിന്റെ നിലവിലുള്ള 14 ദിന ക്വാറന്റീൻ എന്ന നിർദേശം പിൻവലിച്ചിട്ടില്ല.

Related Topics

Share this story