Times Kerala

ലോക്കഡൗണിൽ ഇളവുകൾ, ബുധൻ മുതൽ എല്ലാ സർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകണം

 
ലോക്കഡൗണിൽ ഇളവുകൾ, ബുധൻ മുതൽ എല്ലാ സർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകണം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ബുധൻ മുതൽ എല്ലാ ജീവനക്കാരും ഹാജരാകണം എന്ന് നിർദേശം.ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില നൂറുശതമാനമാക്കാനാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തുന്നവരുടെ ക്വറന്റീൻ ഏഴുദിവസമാക്കാനും നിർദേശമുണ്ട്.

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കുള്ള 14 ദിവസത്തെ ക്വറന്റീൻ ഏഴ് ദിവസമായി കുറച്ചിട്ടുണ്ട്. ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ക്വാറൻ്റീൻ തുടരേണ്ട. അതേ സമയം ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോൾ പ്രകാരം 14 ദിവസം ക്വാറൻ്റീൻ തുടരണം എന്ന വിജ്ഞാപനത്തിൽ മാറ്റമൊന്നും വരുത്താത്തത് സംശയത്തിന് ഇടയാക്കുന്നുണ്ട് .

Related Topics

Share this story