Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ചികിത്സ വൈകിയതിനെ തുടർന്ന് മുത്തശ്ശി മരിച്ചു; ആംബുലൻസ് വിലക്ക് വാങ്ങി കൊച്ചുമകന്റെ പ്രതികാരം

അമ്മൂമ്മയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ലഭിച്ചില്ല. ചികിത്സ വൈകിയതിനെ തുടർന്ന് മുത്തശ്ശി മരിച്ചു. ഈ ദാരുണ സംഭവത്തോടെ കൊച്ചുമകൻ ആംബുലൻസ് വിലയ്ക്കു വാങ്ങി.

ഒരാഴ്ച മുൻപാണ് ചുനക്കര തടത്തിവിളയിൽ പാരിഷബീവിക്കു (95) നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാനായി ആംബുലൻസ് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. സമീപത്തെ ആശുപത്രികളിൽ ആംബുലൻസിനായി വിളിച്ചപ്പോൾ ഡ്രൈവർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.

നെഞ്ചുവേദന രൂക്ഷമായതിനെ തുടർന്ന് കാറിനുള്ളിൽ കിടത്തി നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുത്തശ്ശിയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് മൃതദേഹം എത്തിക്കാനും ആംബുലൻസ് ലഭിച്ചില്ല. ആശുപത്രിയിലെ ആംബുലൻസിന് ഡ്രൈവർ ഇല്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ആംബുലൻസ് ലഭിച്ചതും മൃതദേഹം വീട്ടിലെത്തിച്ചതും.

തനിക്ക് ജീവിതത്തിൽ നേരിട്ട ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന് ആഗ്രഹിച്ചാണ് കൊച്ചുമകനും ബസ് ഉടമയുമായ ഷൈജു ഷാജി സ്വന്തമായി ആംബുലൻസ് വാങ്ങിയത്. കോഴിക്കോട് നിന്നാണ് ആംബുലൻസ് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സൗജന്യമായി ആംബുലൻസ് സേവനം നൽകുകയാണ് ലക്ഷ്യമെന്ന് ഷൈജു പറഞ്ഞു.

You might also like

Comments are closed.