Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ജീരക, ശര്‍ക്കരവെള്ളം, വെറുംവയറ്റില്‍..

നിസാര രോഗങ്ങള്‍ക്കു വരെ ഡോക്ടര്‍മാരെ കാണുന്നവരുണ്ട്. കൃത്രിമ മരുന്നുകള്‍ കഴിയ്ക്കുന്നതു കൊണ്ട് പരിഹാരമുണ്ടാകുമെങ്കിലും ഇതിന് പാര്‍ശ്വഫലങ്ങള്‍ മറ്റു പലതുമുണ്ടാകും.

ഇതിനുള്ള പ്രതിവിധി വീട്ടുവൈദ്യങ്ങളാണ്. നാം അടുക്കളയില്‍ ഉപയോഗിയ്ക്കുന്ന പല സാധനങ്ങളും ഇതിനായി ഉപയോഗിയ്ക്കുകയുമാകാം.

ഈ കൂട്ട് ആസിഡ് ന്യൂട്രലൈസറാണ്. വയറ്റിലെ അസിഡിറ്റി കുറയ്ക്കാന്‍ ഉത്തമം. വയറ്റിനു കനം തോന്നുന്നതും ഗ്യാസ് വരുന്നതുമെല്ലാം തടയും.

ശരീരത്തിന്റെ ചൂടു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ചൂടുകാലത്ത് ഗുണം ചെയ്യും. പനി, തലവേദന തുടങ്ങിയ അവസരങ്ങളിലും നല്ലതാണ്.

ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ശരീരവേദന കുറയ്ക്കും.

മാസമുറ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ശര്‍ക്കര-ജീരകവെള്ള കോമ്പിനേഷന്‍.

ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

നല്ല ശോധന ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഈ മിശ്രിതം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുകയെന്നത്.

ഇവ രണ്ടും രക്തോല്‍പാദനത്തിന് സഹായിക്കുന്നവയാണ്. അനീമിയ തടയാന്‍ ഏറെ നല്ലത്.

You might also like

Comments are closed.