Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

എസ്. ഹരികിഷോർ പി.ആർ.ഡി ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം; എസ്. ഹരികിഷോർ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു. നിലവിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. കെ.എസ്.ഐ. ഡി.സി എം.ഡി, പത്തനംതിട്ട ജില്ല കളക്ടർ, ടൂറിസം ഡയറക്ടർ, എസ്.സി/എസ്.ടി ഡയറക്ടർ, മാനന്തവാടി, ചെങ്ങന്നൂർ സബ് കളക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2008 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കൊല്ലം അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കണ്ണൂർ ചെറുകുന്ന് സ്വദേശിയാണ്.

You might also like

Comments are closed.