Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ആള്‍ക്കൂട്ട സമരങ്ങള്‍ കോവിഡ് പ്രതിരോധം അട്ടിമറിക്കുന്നു; വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആള്‍ക്കൂട്ട സമരങ്ങള്‍ കോവിഡ് പ്രതിരോധം അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വൈറസിന് എളുപ്പം പടരാന്‍ സമരങ്ങള്‍ അവസരമൊരുക്കുന്നു. സമരം തടയാനിറങ്ങിയ നൂറ്റിയൊന്ന് പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 3463 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 412 കേസുകളുണ്ട്. ഇന്ന് 19 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 572 ആയി. തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമായിത്തുടരുന്നു.

തലസ്ഥാനത്ത് ഇന്ന് 681 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് പ്രതിദിന രോഗവ്യാപനത്തില്‍ 10 മുതല്‍ 20 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ശതമാനം. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 38,574 സാംപിളുകളാണ്. പരിശോധനയില്‍ പോസിറ്റിവ് ആയവരുടെ നിരക്ക് 10.69 ശതമാനം.

You might also like

Comments are closed.