Times Kerala

സംസ്ഥാനത്ത് ഇന്ന് 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ, ഉറവിടം അറിയാത്ത 412 രോഗബാധിതര്‍

 
സംസ്ഥാനത്ത് ഇന്ന് 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ, ഉറവിടം അറിയാത്ത 412 രോഗബാധിതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരിൽ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂര്‍ 352, കൊല്ലം 341, പാലക്കാട് 240, കാസര്‍ഗോഡ് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂര്‍ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Related Topics

Share this story